Notifications



സൗജന്യ നെറ്റ് പരിശീലനം


യു,ജി.സി സെന്റര്‍ ഫോര്‍ കോച്ചിങ് എസ്.സി/എസ്.ടി/ഒ.ബി.സി ആന്‍ഡ് മൈനോറിറ്റീസ് എസ്.സി /എസ്.ടി/ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കായി യു,ജിസി നെറ്റ് ഹ്യൂമാനിറ്റീസ്(പേപ്പര്‍-1) സൗജന്യ പരിശീലന പരിപാടി സര്‍വകലാശാല കാമ്പസില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദാനന്തര ബിരുദധാരികള്‍ ബയോഡാറ്റ, പി.ജി മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍സി ബുക്കിന്റെ ആദ്യ പേജ് അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ സഹിതം ഏപ്രില്‍ 20-നകം ഡോ.എം നാസര്‍, കോ ഓര്‍ഡിനേറ്റര്‍ യു.ജി.സി സെന്റര്‍ ഫോര്‍ കോച്ചിങ് എസ്.സി എസ്ടി ഒ.ബി.സി ആന്റ് മൈനോറിറ്റീസ് സുവോളജി വിഭാഗം കാലിക്കറ്റ് സര്‍വകലാശാല 673 635 എന്ന വിലാസത്തില്‍ അയക്കണം. എസ്.സി എസ്ടി/ഒബിസി വിഭാഗത്തില്‍പെടാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ എഴുതിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ രജിസ്ട്രേഷന്‍ ഫീസ് 50 രൂപ അടക്കേണ്ടതാണ്.






പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തേക്കുള്ള പ്ളസ്വണ്‍ ഏകജാലക പ്രവേശത്തിന്‍െറ പ്രോസ്പെക്ടസ് മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. മേയ് മൂന്ന് മുതല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും സ്കൂളുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങും. ജില്ലയിലെ ഏത് സ്കൂളില്‍നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മേയ് 31ന് മുമ്പ് സ്കൂളില്‍ സമര്‍പ്പിക്കണം.
അതേ ജില്ലയിലെ ഏത് സ്കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്‍െറ ഇന്‍റര്‍നെറ്റ് കോപ്പി വെച്ചാല്‍മതി. ഒരു ജില്ലയിലെ എത്ര സ്കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരൊറ്റ അപേക്ഷാ ഫോറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്കൂളുകളില്‍ പ്രവേശത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയുന്നതിനുള്ള സൗകര്യം www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ മേയ് രണ്ട് മുതല്‍ ലഭ്യമാകും. മുന്‍വര്‍ഷം മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞശേഷമുള്ള ഓരോ സ്കൂളിലെയും അവസാന റാങ്ക് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. സ്കൂള്‍ അടിസ്ഥാനത്തിലോ കോഴ്സ് അടിസ്ഥാനത്തിലോ കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 14 നായിരിക്കുമെന്നും മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 27ന് അവസാനിപ്പിച്ച് ജൂണ്‍ 28ന് ക്ളാസുകള്‍ ആരംഭിക്കുമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments: