Friday 10 August 2012

Kerala Education News



നഴ്സിങ് പി.ജി പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിങ് പി.ജി പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും സ്വാശ്രയ നഴ്സിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും വിവിധ ബിരുദാനന്തര ബിരുദ നഴ്സിങ് (എം.എസ് സി നഴ്സിങ് 2012) ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശ പരീക്ഷക്ക് അപേക്ഷക്ഷണിച്ചു.
കോഴ്സുകള്‍
മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍്ധ് നഴ്സിങ്, ചൈല്‍ഡ് ഹെല്‍്ധ് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്‍റല്‍ ഹെല്‍്ധ് നഴ്സിങ്.
ജനറല്‍ വിഭാഗ്ധില്‍പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 45 വയസ്സും സര്‍വീസ് ക്വോട്ട അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 49 ഉം ആയിരിക്കും. എല്ലാ വിഭാഗം അപേക്ഷകരും പ്രവേശപരീക്ഷാ കമീഷണര്‍ സെപ്റ്റംബര്‍ ഒമ്പതിന് തിരുവനന്തപുര്ധ് നട്ധുന്ന പ്രവേശ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.ഇ.ബി.സി, എസ്്.സി/ എസ്.ടി വിഭാഗ്ധിലുള്ളവര്‍ക്ക് 36 ശതമാനം മാര്‍ക്ക്.
www.cee-kerala.org എന്ന പ്രവേശപരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പൊതു അപേക്ഷാഫോറം ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രോസ്പെക്ടസും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടെടു്ധ് അതിനൊപ്പം ലഭിക്കുന്ന ബാങ്ക് ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷാ ഫീസ് അടയ്ക്കണം. ജനറല്‍/ സര്‍വീസ് വിഭാഗം അപേക്ഷാഫീസ് 1000 രൂപ എസ്സി/എസ്ടി വിഭാഗം അപേക്ഷാഫീസ് 500 രൂപ ജനറല്‍ മെറിറ്റ് ക്വോട്ടയില്‍ കൂടി അപേക്ഷിക്കുന്ന സര്‍വീസ് വിഭാഗം അപേക്ഷകള്‍ മൊ്ധം 2000 രൂപ അടയ്ക്കേണ്ടതാണ്.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷാ ഫോറ്ധിന്‍െറ പ്രിന്‍റൗട്ടില്‍ അപേക്ഷകര്‍ തങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടു്േധണ്ടതാണ്. ഈ പ്രിന്‍റൗട്ട്, അപേക്ഷാഫീസ് ബാങ്കില്‍ അടച്ചതിന്‍െറ ഒറിജിനല്‍ ചെലാന്‍, പ്രോസ്പെക്ടസില്‍ ക്ളോസ് 8.2ല്‍ പറഞ്ഞിട്ടുള്ള രേഖകള്‍ സഹിതം നേരിട്ടോ അല്ലെങ്കില്‍ രജിസ്ട്രേഡ് തപാല്‍/ സ്പീഡ് പോസ്റ്റ് മുഖാന്തരമോ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് ആഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.
വിലാസം: കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം -695001.

No comments: