Friday 10 August 2012

Kerala Education news


ന്യൂദപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌
  
സാങ്കേതിക-പ്രഫഷണല്‍ പഠനങ്ങള്‍ പൊതുവേ ചിലവേറിയതാണ്‌, പ്രത്യേകിച്ചും സ്വാശ്രയ സ്‌ഥാപനങ്ങളുടെ ആധിക്യമുള്ള ഈ കാലഘട്ടത്തില്‍. എന്തെങ്കിലും തരത്തിലുള്ള

സ്‌കോളര്‍ഷിപ്പുകളോ സാമ്പത്തിക സഹായങ്ങളോ ലഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നവരാണ്‌ അധികവും. ഹോസ്‌റ്റല്‍ ഫീ അടക്കാനുള്ള തുക കിട്ടിയാല്‍ പോലും അത്രയും ആശ്വാസം എന്ന്‌ കരുതുന്ന ധാരാളം രക്ഷിതാക്കള്‍ നമുക്ക്‌ ചുറ്റും ഉണ്ട്‌. ഈയൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതും പ്രസകവുമാണ്‌.

ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കായി - മുസ്ലിം/ക്രിസ്യന്‍/സിഖ്‌/പാര്‍സി/ബുദ്ധിസ്‌റ്റ് - കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സ്‌കോളര്‍ഷിപ്പാണ്‌ മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌.

പ്രഫഷണല്‍ സാങ്കേതിക മേഖലയിലെ ബിരുദ - ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക്‌ ഏതാണ്ട്‌ 30000 ത്തിനടുത്ത്‌ രൂപയാണ്‌ പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ്‌

തുകയായി ലഭിക്കുക.സ്‌കോളര്‍ഷിപ്പിന്നായി സര്‍ക്കാര്‍ അംഗീകരിച്ച പ്രഫഷണല്‍ കോഴ്‌സുകളുടെ ഒന്നാം വര്‍ഷ ബിരുദ-ബിരുദാനന്തര തലത്തിലെവിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍

ആയി സ്‌കോളര്‍ഷിപ്പിന്ന്‌ അപേക്ഷിക്കാവുന്നതാണ്‌. സര്‍കാര്‍ അംഗീകരിച്ച കോഴ്‌സുകളുടെ ലിസ്‌റ്റ്മിനിസ്‌ട്രി ഓഫ്‌ മൈനോരിറ്റി അഫയേഴ്‌സിന്റെ വെബ്‌സൈറ്റില്‍

പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ക്ക്‌ അഡ്‌മിഷന്‍ കിട്ടുന്ന മുറയ്‌ക്കും അപേക്ഷ

സമര്‍പ്പിക്കാവുന്നതാണ്‌.ഓണ്‍ലൈന്‍ ആയി പൂര്‍ത്തീകരിച്ച അപേക്ഷയുടെ പ്രിന്റ്‌ എടൂത്ത ശേഷം പഠിക്കുന്ന സ്‌ഥാപനത്തിലൂടെയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിദ്യാര്‍ഥികള്‍

സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്‌ഥാപന അധികാരികള്‍ നിശ്‌ചിത തിയ്യതിക്ക്‌ മുന്‍പ്‌ സംസ്‌ഥാനത്തെ അതിനായി നിശ്‌ചയിക്കപ്പെട്ട സ്‌പെഷ്യല്‍ ഓഫീസര്‍ക്ക്‌ അയച്ച്‌ കൊടുക്കേണ്ടതാണ്‌,തങ്ങളുടെ അപേക്ഷകള്‍ സ്‌ഥാപന അധികാരികള്‍ യഥാസമയം ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ച്‌ കൊടുത്തിട്ടുണ്ടെന്ന്‌ വിദ്യാര്‍ഥികളും ഉറപ്പ്‌ വരുത്തേണ്ടതാകുന്നു. എം ഒ എം എ scholarship.gov.inഎന്ന വെബ്‌സൈറ്റിലാണ്‌ വിദ്യാര്‍ഥികള്‍ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടത്‌.

No comments: