Friday 10 August 2012

Kerala Education news


ന്യൂദപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌
  
സാങ്കേതിക-പ്രഫഷണല്‍ പഠനങ്ങള്‍ പൊതുവേ ചിലവേറിയതാണ്‌, പ്രത്യേകിച്ചും സ്വാശ്രയ സ്‌ഥാപനങ്ങളുടെ ആധിക്യമുള്ള ഈ കാലഘട്ടത്തില്‍. എന്തെങ്കിലും തരത്തിലുള്ള

സ്‌കോളര്‍ഷിപ്പുകളോ സാമ്പത്തിക സഹായങ്ങളോ ലഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നവരാണ്‌ അധികവും. ഹോസ്‌റ്റല്‍ ഫീ അടക്കാനുള്ള തുക കിട്ടിയാല്‍ പോലും അത്രയും ആശ്വാസം എന്ന്‌ കരുതുന്ന ധാരാളം രക്ഷിതാക്കള്‍ നമുക്ക്‌ ചുറ്റും ഉണ്ട്‌. ഈയൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതും പ്രസകവുമാണ്‌.

ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കായി - മുസ്ലിം/ക്രിസ്യന്‍/സിഖ്‌/പാര്‍സി/ബുദ്ധിസ്‌റ്റ് - കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സ്‌കോളര്‍ഷിപ്പാണ്‌ മെറിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌.

പ്രഫഷണല്‍ സാങ്കേതിക മേഖലയിലെ ബിരുദ - ബിരുദാനന്തര കോഴ്‌സുകളുടെ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്ക്‌ ഏതാണ്ട്‌ 30000 ത്തിനടുത്ത്‌ രൂപയാണ്‌ പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ്‌

തുകയായി ലഭിക്കുക.സ്‌കോളര്‍ഷിപ്പിന്നായി സര്‍ക്കാര്‍ അംഗീകരിച്ച പ്രഫഷണല്‍ കോഴ്‌സുകളുടെ ഒന്നാം വര്‍ഷ ബിരുദ-ബിരുദാനന്തര തലത്തിലെവിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍

ആയി സ്‌കോളര്‍ഷിപ്പിന്ന്‌ അപേക്ഷിക്കാവുന്നതാണ്‌. സര്‍കാര്‍ അംഗീകരിച്ച കോഴ്‌സുകളുടെ ലിസ്‌റ്റ്മിനിസ്‌ട്രി ഓഫ്‌ മൈനോരിറ്റി അഫയേഴ്‌സിന്റെ വെബ്‌സൈറ്റില്‍

പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ക്ക്‌ അഡ്‌മിഷന്‍ കിട്ടുന്ന മുറയ്‌ക്കും അപേക്ഷ

സമര്‍പ്പിക്കാവുന്നതാണ്‌.ഓണ്‍ലൈന്‍ ആയി പൂര്‍ത്തീകരിച്ച അപേക്ഷയുടെ പ്രിന്റ്‌ എടൂത്ത ശേഷം പഠിക്കുന്ന സ്‌ഥാപനത്തിലൂടെയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിദ്യാര്‍ഥികള്‍

സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്‌ഥാപന അധികാരികള്‍ നിശ്‌ചിത തിയ്യതിക്ക്‌ മുന്‍പ്‌ സംസ്‌ഥാനത്തെ അതിനായി നിശ്‌ചയിക്കപ്പെട്ട സ്‌പെഷ്യല്‍ ഓഫീസര്‍ക്ക്‌ അയച്ച്‌ കൊടുക്കേണ്ടതാണ്‌,തങ്ങളുടെ അപേക്ഷകള്‍ സ്‌ഥാപന അധികാരികള്‍ യഥാസമയം ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ച്‌ കൊടുത്തിട്ടുണ്ടെന്ന്‌ വിദ്യാര്‍ഥികളും ഉറപ്പ്‌ വരുത്തേണ്ടതാകുന്നു. എം ഒ എം എ scholarship.gov.inഎന്ന വെബ്‌സൈറ്റിലാണ്‌ വിദ്യാര്‍ഥികള്‍ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടത്‌.

മംഗളം കോളജ്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസില്‍ അഡ്‌മിഷന്‍ ആരംഭിച്ചു
   
കോട്ടയം: കേരള സര്‍വകലാശാലയുടെ ലേണേഴ്‌സ് സപ്പോര്‍ട്ട്‌ സെന്ററായ മംഗളം കോളജ്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസില്‍ വിവിധ കോഴ്‌സുകളിലേക്ക്‌ അഡ്‌മിഷന്‍ ആരംഭിച്ചു. 


ബികോം, എംകോം, എം.ബി.എ, എം.എച്ച്‌.ആര്‍.എം, പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ കമ്യുണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസം എന്നീ കോഴ്‌സുകളിലാണ്‌ അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നത്‌. ബികോം റെഗുലര്‍ കോഴ്‌സും മറ്റുളളവ പാര്‍ട്ട്‌ ടൈം കോഴ്‌സുകളുമാണ്‌. 



ഉദ്യോഗസ്‌ഥര്‍, സര്‍വീസില്‍ നിന്ന്‌ വിരമിച്ചവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക്‌ പാര്‍ട്ട്‌ ടൈം കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സൗകര്യമുണ്ട്‌. ഈ കോഴ്‌സുകളില്‍ ചേരാന്‍ പ്രായപരിധിയില്ല. 



അവധി ദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലുമായായിരിക്കും ക്ലാസുകള്‍ നടക്കുക. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍ - 0481 2310123, 

പി.ജി.ഡി.സി.എ കോഴ്സ്

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പി.ജി.ഡി.സിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷക്ഷണിച്ചു. സര്‍വകലാശാല ബിരുദമാണ് കോഴ്സിന് വേണ്ട യോഗ്യത. ഒന്നരവര്‍ഷ ദൈര്‍ഘ്യമുള്ള കോഴ്സിന് 5000 രൂപക്ക് മുകളില്‍ വരുമാനമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്‍െറ 50 ശതമാനവും 5000 രൂപക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 75 ശതമാനവും പട്ടികജാതി/ പട്ടികവര്‍ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനവും ഫീസിളവും കൂടാതെ 10 ശതമാനം സംവരണവുമുണ്ട്. അപേക്ഷാഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്ന് ആഗസ്റ്റ് 20 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2012 ആഗസറ്റ് 23ന് അഞ്ചുവരെ ജില്ലാ കാര്യാലയങ്ങളില്‍ സ്വീകരിക്കും.

Kerala Education News



നഴ്സിങ് പി.ജി പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിങ് പി.ജി പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും സ്വാശ്രയ നഴ്സിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും വിവിധ ബിരുദാനന്തര ബിരുദ നഴ്സിങ് (എം.എസ് സി നഴ്സിങ് 2012) ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശ പരീക്ഷക്ക് അപേക്ഷക്ഷണിച്ചു.
കോഴ്സുകള്‍
മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍്ധ് നഴ്സിങ്, ചൈല്‍ഡ് ഹെല്‍്ധ് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്‍റല്‍ ഹെല്‍്ധ് നഴ്സിങ്.
ജനറല്‍ വിഭാഗ്ധില്‍പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 45 വയസ്സും സര്‍വീസ് ക്വോട്ട അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 49 ഉം ആയിരിക്കും. എല്ലാ വിഭാഗം അപേക്ഷകരും പ്രവേശപരീക്ഷാ കമീഷണര്‍ സെപ്റ്റംബര്‍ ഒമ്പതിന് തിരുവനന്തപുര്ധ് നട്ധുന്ന പ്രവേശ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.ഇ.ബി.സി, എസ്്.സി/ എസ്.ടി വിഭാഗ്ധിലുള്ളവര്‍ക്ക് 36 ശതമാനം മാര്‍ക്ക്.
www.cee-kerala.org എന്ന പ്രവേശപരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പൊതു അപേക്ഷാഫോറം ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രോസ്പെക്ടസും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടെടു്ധ് അതിനൊപ്പം ലഭിക്കുന്ന ബാങ്ക് ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷാ ഫീസ് അടയ്ക്കണം. ജനറല്‍/ സര്‍വീസ് വിഭാഗം അപേക്ഷാഫീസ് 1000 രൂപ എസ്സി/എസ്ടി വിഭാഗം അപേക്ഷാഫീസ് 500 രൂപ ജനറല്‍ മെറിറ്റ് ക്വോട്ടയില്‍ കൂടി അപേക്ഷിക്കുന്ന സര്‍വീസ് വിഭാഗം അപേക്ഷകള്‍ മൊ്ധം 2000 രൂപ അടയ്ക്കേണ്ടതാണ്.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷാ ഫോറ്ധിന്‍െറ പ്രിന്‍റൗട്ടില്‍ അപേക്ഷകര്‍ തങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടു്േധണ്ടതാണ്. ഈ പ്രിന്‍റൗട്ട്, അപേക്ഷാഫീസ് ബാങ്കില്‍ അടച്ചതിന്‍െറ ഒറിജിനല്‍ ചെലാന്‍, പ്രോസ്പെക്ടസില്‍ ക്ളോസ് 8.2ല്‍ പറഞ്ഞിട്ടുള്ള രേഖകള്‍ സഹിതം നേരിട്ടോ അല്ലെങ്കില്‍ രജിസ്ട്രേഡ് തപാല്‍/ സ്പീഡ് പോസ്റ്റ് മുഖാന്തരമോ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് ആഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.
വിലാസം: കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം -695001.