Thursday 10 May 2012




എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികള്‍ക്കായി 'ബീക്കണ്‍ 2012'

കോട്ടയം: മികച്ച എന്‍ജിനീയറിംഗ്‌ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍ മനസിലാക്കാനും പഠിക്കാനും തെരഞ്ഞെടുക്കാനുമായി 'ബീക്കണ്‍ 2012'. എന്‍ജീനീയറിംഗ്‌ പഠനത്തിന്റെ സാധ്യതകളും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ മനസിലാകത്തക്കവിധത്തില്‍ മംഗളം ദിനപത്രമാണ്‌ ബീക്കണ്‍ 2012 സംഘടിപ്പിക്കുന്നത്‌. എന്‍ജിനീയറിംഗ്‌ മേഖലയിലെ മികച്ച കോഴ്‌സുകളെപ്പറ്റിയും വിഷയങ്ങളെപ്പറ്റിയും ജോലിസാധ്യതകളുമെല്ലാം ഈ എഡ്യൂക്കേഷന്‍ സെമിനാറില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മനസിലാക്കാന്‍ കഴിയും. 24നു കോട്ടയം മാമന്‍ മാപ്പിള ഹാളിലാണ്‌ സെമിനാര്‍ നടത്തുന്നത്‌. എന്‍ജിനീയറിംഗ്‌ മേഖലയിലെ വിദഗ്‌ധര്‍ നയിക്കുന്ന സെമിനാര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.

രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന സെമിനാറില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധനും ജയില്‍ ഡി.ജി.പിയുമായ അലക്‌സാണ്ടര്‍ ജേക്കബ്‌, സ്‌റ്റേറ്റ്‌ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിസ്‌ ഡയറക്‌ടറും കരിയര്‍ വിദഗ്‌ധനുമായ ഡോ. അച്യുത്‌ ശങ്കര്‍ എസ്‌. നായര്‍, മുന്‍ എന്‍ട്രന്‍സ്‌ പരീക്ഷാ ജോയിന്റ്‌ കമ്മിഷണറും കരിയര്‍ പരിശീലകനുമായ ഡോ: എസ്‌.രാജു കൃഷ്‌ണന്‍, പ്രഫ. ആഷാ പണിക്കര്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും.

20നു മുമ്പായി പേര്‌ രജിസ്‌റ്റര്‍ ചെയ്യുന്ന 500 വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മാത്രമേ സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. പ്രവേശനം സൗജന്യമാണ്‌. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്കുളള ഭക്ഷണവും സെമിനാര്‍ മെറ്റീരിയല്‍സും സൗജന്യമായി ലഭിക്കും.

മംഗളം ദിനപത്രത്തിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസ്‌, ന്യൂസ്‌ ബ്യൂറോകള്‍, ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന മംഗളം എന്‍ജിനീയറിംഗ്‌ കോളജ്‌, കോട്ടയം ബേക്കര്‍ ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍ എന്നിവിടങ്ങളിലോ 09895010120 ,9446000721 എന്നീ ഫോണ്‍ നമ്പരുകളില്‍ നേരിട്ടോ എസ്‌.എം.എസ്‌.വഴിയോപേര്‌ രജിസ്‌റ്റര്‍ ചെയ്യാം. ഇതു കൂടാതെ ഓണ്‍ലൈനായും പേര്‌ രജിസ്‌റ്റര്‍ ചെയ്യുന്നതിനുളള അവസരം ഉണ്ട്‌.

From Mangalam News
http://mangalam.com/index.php?page=detail&nid=575362&lang=malayalam

No comments: